മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്. സ്ഥിതിഗതികള്‍ നേരിട്ടുവിലയിരുത്തുകയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ആനച്ചാലില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി നേരെ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ടീ കൗണ്ടി റിസോര്‍ട്ടില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ പെട്ടിമുടിയില്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
advertisement
TRENDING Gold Smuggling Case| NIA സംഘം വീണ്ടും സെക്രട്ടേറിയേറ്റിൽ; പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു [NEWS]Chunakkara Ramankutty| കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു [NEWS] സംസ്ഥാനത്ത് ഇനി ആർക്കും കോവിഡ് പരിശോധന നടത്താം; ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ[NEWS]
കരിപ്പൂര്‍ വിമാന ദുരന്തം നടന്ന പിറ്റേന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമുടിയിലെത്തിയില്ലെന്നും ധനസഹായ തുകയിലും വിവേചനമുണ്ടായെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രശ്‌നങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതും കാരണമാണ് അപകടം നടന്നയുടന്‍ പ്രദേശം സന്ദര്‍ശിക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.