ചൊവ്വാഴ്ചയ്ക്കകം നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചില്ലെങ്കില്‍ നിയമാനുസൃത ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഇളവ് അനുവദിച്ച സംസ്ഥാന സർക്കാർ ഉത്തരവ് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. ആ സാഹചര്യത്തിൽ കേന്ദ്ര നിയമം സർക്കാർ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്.
Also Read-വിദ്യാർഥിക്ക് വിനോദയാത്രയ്ക്ക് വിലക്ക്: സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം
advertisement
2019 ഓഗസ്റ്റ് 9 നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം നാലു വയസിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റിന് ഇളവില്ല. സിഖുകാര്‍ക്കു മാത്രമാണ് ഇളവുള്ളത്. എന്നാൽ 1988 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് കേരളം പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതിയും സംസ്ഥാന സര്‍ക്കാരിന്റെ ഭേദഗതി ഉത്തരവും തമ്മില്‍ കാര്യമായ പൊരുത്തക്കേടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി .
പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് ഇളവ് ചെയ്ത സര്‍ക്കാര്‍ ഉത്തരവിനെതിരെ കൊച്ചി പള്ളുരുത്തി സ്വദേശി ടി.യു രവീന്ദ്രന്‍ 2015ല്‍സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബി.ചിദംബരേഷ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ഈ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.