വിദ്യാർഥിക്ക് വിനോദയാത്രയ്ക്ക് വിലക്ക്: സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം
Last Updated:
തന്റെ മകന് നീതി ലഭ്യമാക്കണമെന്നും, പാവപ്പെട്ട തന്റെ കുട്ടിയുടെ ആഗ്രഹം തടസപ്പെടുത്തരുതെന്നുമാണ് മാതാവായ ലക്ഷ്മിയുടെ ആവശ്യം.
നിലമ്പൂർ: പ്ലസ് ടു വിദ്യാർഥിയെ സ്കൂളിലെ വിനോദയാത്രാ സംഘത്തിൽ നിന്നൊഴിവാക്കിയെന്ന് പരാതി. നിലമ്പൂർ എരഞ്ഞിമങ്ങാട് ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മാതാവുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചാലിയാർ പഞ്ചായത്ത് പണപൊയിൽ കോളനിയിലെ ലക്ഷ്മിയാണ് മകനൊപ്പം പരാതിയുമായി നിലമ്പൂർ സ്റ്റേഷനിലെത്തിയത്.
അധ്യാപകരോട് മോശമായി സംസാരിച്ചെന്ന പേരിൽ ഈ മാസം 22-ന് സ്കൂളിൽ നിന്നു പോകുന്ന വിനോദയാത്രാ സംഘത്തിൽ നിന്നും മകനെ ഒഴിവാക്കിയിരിക്കുകയാണെന്നും കുട്ടി വളരെ മാനസിക വിഷമത്തിലാണെന്നുമാണ് പരാതിയിൽ പറയുന്നത്. വിദ്യാർത്ഥിയെ വിനോദയാത്രാ സംഘത്തിൽ ഉൾപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് കാണിച്ച് സഹപാഠികൾ ഒപ്പിട്ട് നൽകിയ കത്തിന്റെ പകർപ്പും സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. തന്റെ മകന് നീതി ലഭ്യമാക്കണമെന്നും, പാവപ്പെട്ട തന്റെ കുട്ടിയുടെ ആഗ്രഹം തടസപ്പെടുത്തരുതെന്നുമാണ് മാതാവായ ലക്ഷ്മിയുടെ ആവശ്യം.
advertisement
ഇവരുടെ പരാതി പ്രകാരം പൊലീസ് പിടിഎ ഭാരവാഹികളെയും അധ്യാപകരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയിരിന്നു. തിങ്കളാഴ്ച്ച പി.ടി.എ.കമ്മറ്റി വിളിച്ച് ചേർത്ത് ഭൂരിപക്ഷ പ്രകാരം തീരുമാനമെടുക്കാമെന്ന് ഉറപ്പ് നൽകിയാണ് ചർച്ച പിരിഞ്ഞത്.

അതേസമയം പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥിക്ക് അധ്യാപകർ വിനോദയാത്രയിൽ വിലക്ക് ഏർപ്പെടുത്തിയ നടപടി വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മുൻപ് അച്ചടക്ക നടപടിക്ക് വിധേയരായ വിദ്യാർത്ഥികളെ ടൂറിൽ നിന്നും മാറ്റി നിറുത്തക എന്ന മുൻ തീരുമാനപ്രകാരമാണ് ഈ കുട്ടിയെ ഉൾപ്പെടെ ഒഴിവാക്കിയതെന്നും തിങ്കളാഴ്ച്ച രക്ഷിതാക്കളുടെ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നുമാണ് പി.ടി.എ പ്രസിഡന്റ് ഹാരീസ് ആട്ടിരി അറിയിച്ചിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2019 8:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യാർഥിക്ക് വിനോദയാത്രയ്ക്ക് വിലക്ക്: സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം


