TRENDING:

നാലിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഹെൽമറ്റും കാറിൽ പ്രത്യേക സീറ്റും നിർബന്ധം; പിഴ ഡിസംബർ മുതൽ

Last Updated:

മലപ്പുറത്ത് എയർ ബാഗ് പൊട്ടി അമ്മയുടെ മടിയിലിരുന്ന് യാത്ര ചെയ്ത കുഞ്ഞ് മരിച്ചതിനെ തുടർന്നാണ് പുതിയ നിബന്ധനകളുമായി എംവി‍‍ഡി എത്തിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഹന യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്. കുട്ടികൾ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ കർശനമാക്കാൻ ആണ് എംവിഡിയുടെ നീക്കം. നാലിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്രവാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റും കാറുകളിൽ പ്രത്യേക സീറ്റും നിർബന്ധമാക്കി.
advertisement

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് . നിയമവുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ബോധവൽക്കരണം ആരംഭിക്കും. നവംബർ മാസത്തിൽ നിയമലംഘനം നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകും. ഡിസംബർ മുതൽ നിയമം നടപ്പിലാക്കി തുടങ്ങുമെന്നും അറിയിച്ചു.

കുട്ടികൾ അപകടത്തിൽപ്പെട്ടാൽ വാഹനത്തിന്റെ ഡ്രൈവർക്കായിരിക്കും പൂർണ്ണ ഉത്തരവാദിത്തമെന്നും എംവിഡി വ്യക്തമാക്കി. മലപ്പുറത്ത് എയർ ബാഗ് പൊട്ടി അമ്മയുടെ മടിയിലിരുന്ന് യാത്ര ചെയ്ത കുഞ്ഞ് മരിച്ചതിനെ തുടർന്നാണ് വാഹന യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിബന്ധനകളുമായി എംവി‍‍ഡി എത്തിയിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒന്നു മുതൽ നാലു വരെ പ്രായമുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും നാലും മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റുമാണ് നിർബന്ധമാക്കുന്നത്. നാലു മുതൽ 14 വയസ്സു വരെയുള്ള കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് സീറ്റ് തയ്യാറാക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാലിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഹെൽമറ്റും കാറിൽ പ്രത്യേക സീറ്റും നിർബന്ധം; പിഴ ഡിസംബർ മുതൽ
Open in App
Home
Video
Impact Shorts
Web Stories