കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്‍റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു. എന്‍എസ്എസ് കോർഡിനേറ്റർ പദവി അധ്യാപന പരിചയമല്ല. എന്‍എസ്എസ് സേവനത്തിൻറെ ഭാഗമായി കുഴിവെട്ടിയതൊന്നും അധ്യാപനമായി കാണാനാവില്ല. അധ്യാപനമെന്നത് ഗൗരവമുള്ള ജോലിയാണെന്നും കോടതി വിമര്‍ശിച്ചു.
കേസില്‍ സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2022 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ല'; പ്രിയാ വർഗീസിന് കോടതിയുടെ വിമർശനം