കോടതിവിധിയെ ധിക്കരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല, ചില ഭക്തര്‍ നിസഹരിച്ചു, മഴ പെയ്തപ്പോള്‍ തെക്കും വടക്കുമായി നിന്ന ആനകളെ പന്തലിലേക്ക് മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത് തുടങ്ങിയ ന്യായങ്ങളായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇത് പരിഗണിച്ച കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞതെന്നും കോടതി ഉത്തരവ് ലംഘിച്ച് ചില ഭക്തര്‍ പറയുന്നതുപോലെയാണോ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. നിങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും പിന്നില്‍ ആളില്ലാതെ നിങ്ങള്‍ക്കിങ്ങനെ ചെയ്യാന്‍ കഴിയില്ലല്ലോയെന്നും കോടതി ആരാഞ്ഞു. നടപടി സ്വീകരിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.കേസ് ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
advertisement
ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിച്ച് ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെയാണ് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുത്തത്. ആനയും ആളുകളും തമ്മില്‍ എട്ടുമീറ്റര്‍ അകലവും ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് വനം വകുപ്പ് കേസെടുത്തത്. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് ഹൈക്കോടതി ഇതിനുമുൻപ് തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.