TRENDING:

ഒരു വര്‍ഷം 97 ഹർത്താൽ:വിശ്വസിക്കാൻ പ്രയാസമെന്ന് ഹൈക്കോടതി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി : സംസ്ഥാനത്ത് ഹർത്താലുകൾ തുടർച്ചയാകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ അതീവ ഗുരുതര പ്രശ്നമാണെന്നും ഇതിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു.
advertisement

ഇക്കഴിഞ്ഞ വർഷം മാത്രം കേരളത്തില്‍ 97 ഹർത്താലുകളാണ് നടന്നത്. ഇത് അവിശ്വസനീയമാണെന്നാണ് നിരീക്ഷിച്ചത്. ഹർത്താലുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്.

ഹർത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻ‌റ് ബിജു രമേശ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനം. ഹർത്താലുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നതെന്നും സുപ്രീം കോടതി ഇടപെട്ടിട്ടും വിഷയത്തിൽ പരിഹാരമുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read-97 നോട്ടൗട്ട്: സെഞ്ചുറി തികയ്ക്കാനാകാതെ ഹർത്താല്‍

advertisement

ഹർത്താലുകൾക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർത്താൽ ദിനത്തിൽ കടകൾ തുറക്കുന്ന വ്യാപാരികൾക്ക് സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാണോയെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് അനുകൂല മറുപടി സർക്കാർ അറിയിക്കുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു വര്‍ഷം 97 ഹർത്താൽ:വിശ്വസിക്കാൻ പ്രയാസമെന്ന് ഹൈക്കോടതി