TRENDING:

അച്ഛനെ കൊന്നതിന് ജീവപര്യന്തം അനുഭവിക്കുന്ന പ്രതിക്ക് മകന് പ്ലസ് വൺ പ്രവേശനത്തിന് ഹൈക്കോടതി പരോൾ

Last Updated:

മകന്റെ മാർക്ക് ലിസ്റ്റ് പരിശോധിച്ച ശേഷമാണ് കോടതി പ്രതിക്ക് പരോൾ അനുവദിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് വാങ്ങിയ മകന് പ്ലസ് വൺ പ്രവേശനം നേടുന്ന സമയം ഒപ്പം നിൽക്കുന്നതിനായി പിതാവിന് ഹൈക്കോടതി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു. പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് കോടതി പരോൾ അനുവദിച്ചത്. മകന്റെ മാർക്ക് ലിസ്റ്റ് പരിശോധിച്ച ശേഷമാണ് കോടതി ഇയാൾക്ക് പരോൾ നിർദേശിച്ചത്.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
advertisement

പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടി തന്റെ തുടർപഠനത്തിന് പ്രവേശനം നേടാൻ അച്ഛന്റെ സാന്നിധ്യം വേണമെന്ന് ആഗ്രഹിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് പിതാവിന്റെയും ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ തവനൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് ഇപ്പോൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരോൾ അനുവദിക്കണമെന്ന അപേക്ഷ ജയിൽ അധികൃതർ തള്ളിയതിനെത്തുടർന്നാണ് ഇയാളുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അച്ഛനെ കൊന്നതിന് ജീവപര്യന്തം അനുഭവിക്കുന്ന പ്രതിക്ക് മകന് പ്ലസ് വൺ പ്രവേശനത്തിന് ഹൈക്കോടതി പരോൾ
Open in App
Home
Video
Impact Shorts
Web Stories