സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി എന്നിവരെ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയോട് റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. അഡ്വ.രഞ്ജിത്ത് തമ്പാനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ എല്ലാ വെള്ളിയാഴ്ചയും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ സംവിധാനം വേണമെന്നും. വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും കോടതി നിർദ്ദേശിച്ചു. വകുപ്പുകൾ പലവിധത്തിലാണ് നടപടി എടുക്കുന്നത്. പരിസ്ഥിതി ലോല മേഖലകൾ കണ്ടെത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നയത്തിലും മാറ്റം വരണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിനായി ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ പരിശോധിക്കണം. മൈനിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് പരിശോധിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
advertisement