TRENDING:

പാതിവിലത്തട്ടിപ്പ്; ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Last Updated:

സിഎസ്ആർ ഫണ്ട് ലഭിക്കുന്നു എന്ന് ഉറപ്പാക്കാതെ എന്തുകൊണ്ടാണു പാതിവിലയ്ക്കു സ്കൂട്ടറും ലാപ് ടോപ്പുമൊക്കെ നൽകാമെന്നു വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ തുടർന്നതെന്നും കോടതി ചോദിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാതിവിലത്തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ജാമ്യം തേടിയുള്ള സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാതിവിലത്തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ നടപടി. എൻജിഒ കോൺഫെഡറേഷന്റെ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നല്ലോ എന്നും സിഎസ്ആർ ഫണ്ട് ലഭിക്കുന്നു എന്ന് ഉറപ്പാക്കാതെ എന്തുകൊണ്ടാണു പാതിവിലയ്ക്കു സ്കൂട്ടറും ലാപ് ടോപ്പുമൊക്കെ നൽകാമെന്നു വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ തുടർന്നതെന്നും കോടതി കേസ് പരി​ഗണിക്കവേ ചോദിച്ചു.
News18
News18
advertisement

അതേസമയം സിഎസ്ആർ ഫണ്ട് ലഭിക്കില്ലെന്നു മനസ്സിലായതു പിന്നീടാണെന്നും തുടർന്നു പിന്മാറിയതാണെന്നുമാണ് ഹർജിക്കാരൻ മറുപടി നൽകിയത്. സംസ്ഥാനത്തെങ്ങും സീഡ് സൊസൈറ്റികള്‍ രൂപീകരിച്ച് വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പാതിവിലയ്ക്ക് സ്കൂട്ടര്‍, തയ്യല്‍ മെഷീന്‍ ലാപ്ടോപ് എന്നിവ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സാധാരണക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാതിവിലത്തട്ടിപ്പ്; ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories