TRENDING:

വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

Last Updated:

ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വന്ദേ ഭാരത് ട്രെയിനിന് തിരുരിൽ ട്രെയിൻ അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. റെയിൽവേയുടെ അധികാരത്തിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ, ജസ്റ്റിസ് സി
advertisement

ജയചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

തിരുർ സ്വദേശി പി ടി ഷീജിത്ത് നൽകിയ ഹർജിയാണ് തള്ളിയത്. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

Also Read- വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിൽ കല്ലേറ്

അതേസമയം, ഇന്നലെ കാസർഗോഡേക്ക് നിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂർ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ച് കല്ലേറുണ്ടായിരുന്നു ചില്ലിനു വിള്ളലുണ്ടാവുകയും ചെയ്തു. ഷൊർണൂർ സ്റ്റേഷനിലെത്തി പരിശോധനയ്ക്ക് ശേഷം ട്രെയിൻ യാത്ര തുടർന്നു.

advertisement

Also Read- 45 ലക്ഷം മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ? വന്ദേഭാരതടക്കം 14 ട്രെയിനിന് ജില്ലയിൽ സ്റ്റോപ്പില്ലാത്തതിനെതിരേ കെ.ടി ജലീല്‍ MLA

കോഴിക്കോട്ടുനിന്നും തിരൂരിൽനിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. പൊലീസും സ്പെഷൽ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

Also Read- Vande Bharat | വന്ദേ ഭാരത് സർവീസ്: തിരുവനന്തപുരത്ത് ഫ്ളാഗ് ഓഫ്, തിരൂരിൽ യുഡിഎഫിൻ്റെ റെയിൽവേ സ്റ്റേഷൻ ഉപരോധ സമരം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ (തിരൂർ സ്റ്റേഷൻ) സ്റ്റോപ്പ് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഉദ്ഘാടന ഓട്ടത്തിൽ ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. വന്ദേഭാരത് ഓടുമെന്ന അറിയിപ്പ് വന്ന സമയത്തു തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ട്രയൽ റണ്ണിൽ നിർത്തുകയും ചെയ്തു. ഇതിനു ശേഷം സ്റ്റോപ് ഒഴിവാക്കിയതു സമരങ്ങൾക്കും പ്രതിഷേധത്തിനും കാരണമായി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories