Vande Bharat | വന്ദേ ഭാരത് സർവീസ്: തിരുവനന്തപുരത്ത് ഫ്ളാഗ് ഓഫ്, തിരൂരിൽ യുഡിഎഫിൻ്റെ റെയിൽവേ സ്റ്റേഷൻ ഉപരോധ സമരം

Last Updated:

തിരൂരിൽ സ്റ്റോപ്പ് നിഷേധിച്ചത് നീതീകരിക്കാനാകില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരത്ത് പ്രധാനമന്ത്രി വന്ദേ ഭാരത് (Vande Bharat) ഫ്ളാഗ് ഓഫ് ചെയ്യുമ്പോൾ മലപ്പുറം തിരൂരിൽ യുഡിഎഫിൻ്റെ റെയിൽവേ സ്റ്റേഷൻ ഉപരോധ സമരം. വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് നിഷേധിച്ചതിൽ മലപ്പുറം ജില്ലയിൽ പ്രതിഷേധം ശക്തമാവുകയാണ്. തിരൂർ നഗരം ചുറ്റി എത്തിയ പ്രതിഷേധ പ്രകടനം റെയിൽവേ സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് തിരൂരിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ തന്നെ പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിൽ വന്ദേ ഭാരത്‌ ട്രെയിനിന് സ്റ്റോപ്പ്‌ അനുവദിക്കാത്തത് നീതികരിക്കാനാവില്ല എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. “കൂടുതൽ വരുമാനം കിട്ടുന്ന, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയിൽ, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളിൽ ഒന്നായ തിരൂരിൽ നേരത്തെ സ്റ്റോപ്പ്‌ അനുവദിക്കുകയും ആദ്യ ട്രയൽ റണ്ണിൽ ഉൾപെടുത്തുകയും പിന്നീട് എടുത്ത് മാറ്റുകയും ചെയ്തതിന്റെ സാങ്കേതികത്വം മാത്രം മനസ്സിലാകുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതൊരു അജണ്ടയാണെന്ന് സംശയിക്കേണ്ടി വരുന്നത്.
advertisement
മലപ്പുറം ജില്ലയോട് റെയിൽവേ ആവർത്തിക്കുന്ന അവഗണനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണം കൂടിയാണിത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട്. മുസ്ലിം ലീഗ് ഈ അവകാശ സമര പോരാട്ടത്തിന്റെ മുന്നിലുണ്ടാകും,” അദ്ദേഹം വ്യക്തമാക്കി.
എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി, എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കൊളി മൊയ്തീൻ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ, ഡി സി സി പ്രസിഡൻ്റ് വി.എസ്. ജോയ് തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
advertisement
Summary: The Congress launches protest in Tirur as Prime Minister Narendra Modi flagged off Vande Bharat train in Thiruvananthapuram
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vande Bharat | വന്ദേ ഭാരത് സർവീസ്: തിരുവനന്തപുരത്ത് ഫ്ളാഗ് ഓഫ്, തിരൂരിൽ യുഡിഎഫിൻ്റെ റെയിൽവേ സ്റ്റേഷൻ ഉപരോധ സമരം
Next Article
advertisement
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
  • ഹമാസിന് ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടാൻ ട്രംപ് അവസാന അവസരം നൽകി.

  • ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഹമാസിനെ നരകം കാത്തിരിക്കുന്നു.

  • ഗാസ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ഏറ്റവും നേരിട്ടുള്ള ഇടപെടലാണ് നടത്തുന്നത്.

View All
advertisement