ഇതും വായിക്കുക: ആഗോള അയ്യപ്പ സംഗമത്തിന് ബദലുമായി ഹൈന്ദവ സംഘടനകൾ; വിശ്വാസികളുടെ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി
ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്, അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്‍കി. സംഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും സർക്കാരിനോടും നിർദേശിച്ചു.
advertisement
സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു.