ആഗോള അയ്യപ്പ സംഗമത്തിന് ബദലുമായി ഹൈന്ദവ സംഘടനകൾ; വിശ്വാസികളുടെ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി

Last Updated:

പന്തളവും എരുമേലിയും അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്

ശബരിമല
ശബരിമല
തിരുവനന്തപുരം: ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദൽ സംഗമം നടത്തുന്ന കാര്യം പരിഗണനയിലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു ന്യൂസ് 18നോട് പറഞ്ഞു. മറ്റ് ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് ഇക്കാര്യം ആലോചിക്കുകയാണെന്നും വൈകാതെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പന്തളവും എരുമേലിയും അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്.
'അയ്യപ്പസംഗമം അയ്യപ്പ വിശ്വാസികളോട് നീതി പുലർത്താനും ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ലക്ഷ്യം വച്ചുകൊണ്ട് സർക്കാർ ആത്മാർത്ഥമായി നടത്തുന്ന ശ്രമമായിട്ട് കാണുന്നില്ല. സർക്കാരിന്റെ അടവുനയത്തിന്റെ ഭാഗമാണ്. നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരിച്ചുപിടിക്കാൻ വേണ്ടിയിട്ടുള്ള രിശ്രമം മാത്രമാണ്, അതിനപ്പുറത്തേക്ക്‌ ഒന്നുമില്ല. ഹിന്ദു സമൂഹത്തെയും വിശ്വാസികളെയും വഞ്ചിക്കാൻ വേണ്ടി സിപിഎം എടുത്തിട്ടുള്ള അടവുനയത്തിന്റെ ഭാഗമാണെന്നാണ് കൃത്യമായിട്ട് പറയുന്നത്.
എന്തു വേണം എന്നതിനെ സംബന്ധിച്ചും വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സർക്കാരും ദേവസ്വം ബോർഡും ചേർന്ന് വിശ്വാസികളെ കബളിപ്പിക്കുകയാണ്. ആദ്യം സർക്കാർ നടത്തുന്ന പരിപാടിയാണ് എന്നായിരുന്നു വാർത്ത. ‌ശക്തമായ എതിർപ്പുകൾ വന്നപ്പോൾ ദേവസ്വം ബോർഡ് നടത്തുന്ന പരിപാടിയായി. പക്ഷേ ഇപ്പോഴും അതിന്റെ ബ്രോഷർ അടക്കം പോയിരിക്കുന്നത് സർക്കാരിന്റെ ലോഗോ വച്ചിട്ടാണ്. സർക്കാർ സംഘടിപ്പിക്കുന്നു എന്ന സന്ദേശമാണ് ഇതു നൽകുന്നത്. വിശ്വാസികളെ പറ്റിക്കാനാകില്ല. എല്ലാക്കാലത്തും ഹിന്ദു വിരുദ്ധത നടപ്പാക്കിയവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം' - ആർ വി ബാബു കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആഗോള അയ്യപ്പ സംഗമത്തിന് ബദലുമായി ഹൈന്ദവ സംഘടനകൾ; വിശ്വാസികളുടെ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement