TRENDING:

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു

Last Updated:

കേസിലെ എതിർകക്ഷികളായ പി ജയരാജൻ , ടി വി രാജേഷ് തുടങ്ങിയ 34 എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തലശേരി സെഷൻസ് കോടതിയിലെ വിചാരണ നടപടികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
advertisement

also read: രാജിവയ്ക്കാനുള്ള രാഹുലിന്റെ തീരുമാനം ആത്മഹത്യാപരം; ലാലു പ്രസാദ് യാദവ്

കേസിലെ എതിർകക്ഷികളായ പി ജയരാജൻ , ടി വി രാജേഷ് തുടങ്ങിയ 34 എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവായി. തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

പി ജയരാജനും ടി വി രാജേഷിനുമെതിരെ കൊലകുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. എന്നാല്‍ ഏത് കോടതി കുറ്റപത്രം സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു