TRENDING:

നടപ്പന്തൽ ഭക്തർക്ക് വിശ്രമിക്കാൻ, പൊലീസുകാരുടെ സ്ഥാനം ബാരക്കിൽ: ഹൈക്കോടതി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ഹൈക്കോടതി. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച കോടതി, ഇന്ന് ഉച്ചയ്ക്ക് തന്നെ അഡ്വക്കേറ്റ് ജനറലിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും നിർദേശിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരായി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ വിമർശനം.
advertisement

LIVE- ശബരിമലയിൽ പൊലീസ് ഇടപെടൽ അതിരു കടക്കുന്നെന്ന് ഹൈക്കോടതി

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പൊലീസ് അതിക്രമം നടത്തുകയാണെന്ന് കോടതി വിമർശിച്ചു. പൊലീസ് നടപടിയിൽ എതിർപ്പ് അറിയിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഉത്തരവിടുകയായിരുന്നു. പൊലീസ് അതിക്രമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കമുള്ളവർക്കും മർദ്ദനമേറ്റെന്നും കോടതി വിമർശിച്ചു.

പൊലീസിനെ നിര്‍ജീവമാക്കി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; കോടിയേരി

advertisement

ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുതെന്നും ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടിട്ടുണ്ട്. യഥാർഥ ഭക്തരെയും തീർത്ഥാടകരെയും ശബരിമലയിലെത്തിക്കാൻ സർക്കാരിന് കടമയുണ്ട്. അവർക്ക് വേണ്ട യാതൊരു സൗകര്യങ്ങളും സർക്കാർ ശബരിമലയിലൊരുക്കിയിട്ടില്ല. കെഎസ്ആർടിസിയ്ക്ക് ശബരിമലയിൽ കുത്തക നൽകുന്നത് ശരിയാണോ എന്നും കോടതി ചോദിച്ചു.

നടപ്പന്തൽ ഉൾപ്പെടെയുള്ളവ ഭക്തർക്ക് വിശ്രമിക്കാനുള്ളതാണ്. പൊലീസുകാരുടെ സ്ഥാനം ബാരക്കിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിൽ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണമായ വിവരങ്ങൾ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ടോ എന്നകാര്യം വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്ന പൊലീസുകാർക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് എജി ഹാജരായി വിശദീകരണവും വിവരങ്ങളും നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടപ്പന്തൽ ഭക്തർക്ക് വിശ്രമിക്കാൻ, പൊലീസുകാരുടെ സ്ഥാനം ബാരക്കിൽ: ഹൈക്കോടതി