പൊലീസിനെ നിര്‍ജീവമാക്കി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; കോടിയേരി

Last Updated:
തിരുവനന്തപുരം: പൊലീസിനെ നിര്‍ജീവമാക്കി ശബരിമലയില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി 50,000 പേരെ ആര്‍.എസ്.എസ് നിയോഗിച്ചെന്നും കോടിയേരി കുറ്റപ്പെടുത്തി.
ക്രമസമാധാനം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കേന്ദ്രമന്ത്രി ശബരിമലയില്‍ വന്നത് ശരിയായില്ല. മണ്ഡലകാലത്ത് യുവതികളാരും ശബരിമലയില്‍ വന്നിട്ടില്ലെന്നും പിന്നെ എന്തിനാണ് സമരമെന്നും കോടിയേരി ചോദിച്ചു. പ്രവര്‍ത്തകര്‍ ദിവസേന ശബരിമലയില്‍ പോയി കലാപത്തിന് നേതൃത്വം നല്‍കണമെന്നാണ് ബി.ജെ.പി സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ശബരിമലയില്‍ പോകാന്‍ ആറ്റിങ്ങല്‍ വര്‍ക്കല ചിറയിന്‍കീഴ് മണ്ഡലങ്ങളിലുള്ള പ്രവര്‍ത്തകരോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡിസംബര്‍ 15 വരെ വിവിധ അംബ്ലി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാനാണ് ബി.ജെ.പി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
advertisement
എല്ലാ പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നത് കോടതി വിധിയാണ്. സുപ്രീം കോടതി വിധി വന്നതിനു ശേഷമുള്ള സ്ത്രീകളെ കയറ്റണമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല.
സ്ത്രീകളെ ശബരിമലയില്‍ എത്തിക്കണമെന്ന് ഇടതുമുന്നണി തീരുമാനമെടുത്തിട്ടില്ല. ജനാധിപത്യ മഹിളാ അസോസിയേഷനും സ്ത്രീകള്‍ ശബരിമലയില്‍ പോവണമെന്ന തീരുമാനം കൈക്കൊണ്ടിട്ടില്ല. പിന്നെ എന്തിനാണ് ഈ സമരം. കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിനെ നിര്‍ജീവമാക്കി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; കോടിയേരി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement