TRENDING:

ശബരിമലയിൽ ശരണമന്ത്രം തടയരുതെന്ന് കോടതി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ശബരിമലയിൽ ശരണമന്ത്രം തടയരുതെന്ന് ഹൈക്കോടതി വാക്കാൽ നിർദേശിച്ചു. ഭക്തർക്ക് ഒറ്റക്കോ സംഘമായോ പോകാമെന്നും കോടതി പറഞ്ഞു. നേരത്തെ കുട്ടികളെയും സ്ത്രീകളെയും അടിച്ച ഉദ്യോഗസ്ഥനല്ലേ സുരക്ഷാ ചുമതല എന്ന് യതീഷ് ചന്ദ്രയുടെ പേര് പരാമർശിക്കാതെ കോടതി പറഞ്ഞു. നിയമം ലംഘിച്ച UDFക്കാരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, രാഷ്ട്രീയ നേതാക്കളുടെ മുന്നിൽ എസ്.പിയുടെ ശരീരഭാഷ ശരിയല്ലെന്നും പറഞ്ഞു.
advertisement

'ശബരിമലയിലെ സ്ഥിതി പരിതാപകരം'; സർക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ ശകാരം

‌ശബരിമലയിൽ സ്ഥിതി പരിതാപകാരമെന്നും കോടതി പരമാർശിച്ചു. കോടതിയിൽ എജി വിശദീകരണം നൽകി.ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള ഐ.ജി വിജയ് സാക്കറെയെയും നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്. യതീഷ് ചന്ദ്രയെയും പേരെടുത്ത് പറയാതെയാണ് കോടതി വിമർശിച്ചത്. ഇവർക്കെതിരെ ക്രിമിനൽ കേസുള്ളതല്ലേ എന്നും വേറെ ആരെയും കിട്ടിയില്ലേ എന്നും കോടതി ചോദിച്ചു.

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്.പി യതീഷ് ചന്ദ്രയും തമ്മിൽ നടന്ന തർക്കം ഇങ്ങനെ

advertisement

ക്രമസമാധാനപാലനത്തിന് പരിചയ സമ്പന്നരെയല്ലേ നിയോഗിക്കേ‌ണ്ടതെന്ന് കോടതി ചോദിച്ചു. ഈ ഉദ്യോഗസ്ഥർക്ക് മലയാളം അറിയാമോ എന്നു ചോദിച്ച കോടതി, കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നെത്തിയ ഭക്തർ ദർശനം നടത്താതെ തിരിച്ചുപോയതിനെയും അപലപിച്ചു. ശബരിമലയിൽ 144 പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ഹർജികളിലാണ് എജിയോട് വിശദീകരണം ആരാഞ്ഞത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ ശരണമന്ത്രം തടയരുതെന്ന് കോടതി