അതേസമയം തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി മുഖ്യ സുരക്ഷാകമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടി ശുപാര്‍ശചെയ്തിട്ടില്ല. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് ഇനി ലഭിക്കാനുണ്ട് . ഇതിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകും.
വൈദ്യുതി സുരക്ഷാ അവലോകനം നടത്താൻ കളക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കണ്‍വീനറുമായി ജില്ലാതല സമിതിയും എംഎല്‍എമാരുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ ജാഗ്രതാസമിതികളും ഓഗസ്റ്റ് 15-നുമുന്‍പ് വിളിച്ചുചേര്‍ക്കണമെന്നും യോഗത്തിൽ തീരുമാനമായി. .ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി. വിനോദ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ആര്‍. ഹരികുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 27, 2025 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈദ്യുതി അപകടമുണ്ടായാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം