എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ രൂക്ഷമായ ഭാഷയിലായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്. ഒരു സൂചന പോലും നൽകാതെ തന്നെ ഒഴിവാക്കിയതിൽ ദുഃഖവും വേദനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ആരോഗ്യവും പ്രവർത്തനശേഷിയുമുണ്ടെന്നും പൊതു പ്രവർത്തനരംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നും കെ.വി തോമസ് പറഞ്ഞു. തന്നോടൊരു വാക്ക് പോലും പറയാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
തന്നെ കറിവേപ്പിലയാക്കാൻ ആർക്കും കഴിയില്ല. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ സാമൂഹിക പ്രവർത്തനവുമായി മുന്നോട്ടു പോകും. തന്നെ ഒഴിവാക്കിയത് ഞെട്ടലായി. ഒഴിവാക്കുമെന്ന സൂചനകളൊന്നും നൽകിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖമെന്നും കെ.വി തോമസ് പറഞ്ഞു. പ്രായമായത് തെറ്റല്ല. പാർട്ടിക്ക് വേണ്ടെങ്കിലും ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കും. തന്‍റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും കെ.വി തോമസ് പറഞ്ഞിരുന്നു.
advertisement
ഒരു സൂചന പോലും നൽകാതെ ഒഴിവാക്കി; വേദനയും ദുഃഖവുമുണ്ടെന്ന് കെ.വി തോമസ്
സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും തുറന്നു പറഞ്ഞ കെ.വി തോമസ് പക്ഷേ ഹൈബി ഈഡനു വേണ്ടി പ്രചരണരംഗത്ത് സജീവമായി ഉണ്ടാകുമോ എന്ന് വ്യക്തമാക്കിയില്ല.