ഒരു സൂചന പോലും നൽകാതെ ഒഴിവാക്കി; വേദനയും ദുഃഖവുമുണ്ടെന്ന് കെ.വി തോമസ്
Last Updated:
തന്നോടൊരു വാക്ക് പോലും പറയാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അതിൽ വേദനയും ദുഃഖവുമുണ്ടെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂഡൽഹി: ഒരു സൂചന പോലും നൽകാതെ ഒഴിവാക്കിയതിൽ ദുഃഖവും വേദനയുമുണ്ടെന്ന് എറണാകുളം സിറ്റിങ് എം പി കെ.വി തോമസ്. തനിക്ക് ആരോഗ്യവും പ്രവർത്തനശേഷിയുമുണ്ടെന്നും പൊതു പ്രവർത്തനരംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നും കെ.വി തോമസ് പറഞ്ഞു. തന്നോടൊരു വാക്ക് പോലും പറയാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അതിൽ വേദനയും ദുഃഖവുമുണ്ടെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം കോൺഗ്രസിന്‍റെ ഉരുട്ടുകോട്ടയാക്കി വളർത്തിയെടുക്കുന്നതിൽ മറ്റുള്ളവർക്കൊപ്പം എനിക്കുമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ നടപടിയോട് വേദനയുണ്ട്, ദുഃഖവുമുണ്ട്. പക്ഷേ, എനിക്ക് യാതൊരു ആത്മവിശ്വാസക്കുറവുമില്ല. മുന്നോട്ട് ജനങ്ങളോടൊപ്പം തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ കറിവേപ്പിലയാക്കാൻ ആർക്കും കഴിയില്ല. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ സാമൂഹിക പ്രവർത്തനവുമായി മുന്നോട്ടു പോകും. തന്നെ ഒഴിവാക്കിയത് ഞെട്ടലായി. ഒഴിവാക്കുമെന്ന സൂചനകളൊന്നും നൽകിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖമെന്നും കെ.വി തോമസ് പറഞ്ഞു. പ്രായമായത് തെറ്റല്ല. പാർട്ടിക്ക് വേണ്ടെങ്കിലും ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കും. തന്‍റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും കെ.വി തോമസ് പറഞ്ഞു.
advertisement
സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും തുറന്നു പറഞ്ഞ കെ.വി തോമസ് പക്ഷേ ഹൈബി ഈഡനു വേണ്ടി പ്രചരണരംഗത്ത് സജീവമായി ഉണ്ടാകുമോ എന്ന് വ്യക്തമാക്കിയില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2019 10:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു സൂചന പോലും നൽകാതെ ഒഴിവാക്കി; വേദനയും ദുഃഖവുമുണ്ടെന്ന് കെ.വി തോമസ്