TRENDING:

ജാസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാർ ഓടിച്ച ഡോ. സിറിയക്കിനെ പിടികൂടാനായില്ല; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

Last Updated:

പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു

advertisement
കൊച്ചി: അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ വിദ്യാർത്ഥിനി ജാസ്‌ലിയയുടെ അപകടമരണത്തിൽ പ്രതിയായ ഡോ. സിറിയക്ക് ജോർജിന് വേണ്ടി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാൻ പോലീസ്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കുന്നത് നടയാനാണ് പോലീസ് നീക്കം. ഫെബ്രുവരി 28-ാം തീയതി പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജാസ്‌ലിയയെ സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്.
ജാസ്ലിയ, ഡോ. സിറിയക്
ജാസ്ലിയ, ഡോ. സിറിയക്
advertisement

അപകടശേഷം വാഹനം നിർത്താതെ പോയി. അതേസമയം, പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീട് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ചാലാക്ക മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക്കും സഹപാഠി അക്ഷയുമാണ് കാറിലുണ്ടായിരുന്നത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വാഹനവും പിടിച്ചെടുത്തു. അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകി.

advertisement

മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിനിയായ ജാസ്ലിയ സ്‌പോർട്സിലും മികവ് പുലർത്തിയിരുന്നു. ചികിത്സയിലായിരുന്ന ജാസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്ലിയയുടെ അവയവങ്ങൾ ദാനംചെയ്തതുവഴി നാലുപേർക്കാണ് പുതുജീവൻ ലഭിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Kerala Police are preparing to issue a Look-Out Circular (LOC) for Dr. Cyriac George, the primary accused in the hit-and-run death of Jasliya, a second-year B.Com student at Angamaly Morning Star College. The move aims to prevent the doctor from fleeing the country as he remains in hiding. The tragic incident occurred on February 28, when Jasliya was struck by a speeding car while returning from her part-time job. The vehicle, allegedly driven by Cyriac, did not stop after the collision. Jasliya, who was also a talented athlete, succumbed to her injuries on Tuesday morning.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജാസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാർ ഓടിച്ച ഡോ. സിറിയക്കിനെ പിടികൂടാനായില്ല; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
Open in App
Home
Video
Impact Shorts
Web Stories