പൊതുവിദ്യാഭ്യാസ വകുപ്പാണ് ജനുവരി എട്ടുവരെ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് 63-ാമത് സ്കൂൾ കലോത്സവം നടക്കുന്നത്. കലോത്സവത്തിനായി ബസുകൾ വിട്ടു നൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.
കലോത്സവത്തിനായി വിവിധ വേദികളിലേക്ക് സർവീസ് നടത്തുന്നതിനായി 70 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയത്. ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയൂണിന്റെ സമയത്ത് എല്ലാ ബസുകളും പുത്തരിക്കണ്ടത്തേക്കാണ് സര്‍വീസ് നടത്തുന്നത്. വിവിധ ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് താമസ സ്ഥലത്തേക്ക് പോകുന്നതിനും ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 05, 2025 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സ്കൂൾ കലോത്സവം; ബുധനാഴ്ച വരെ തിരുവനന്തപുരത്തെ നിശ്ചിത സ്കൂളുകൾക്ക് അവധി