സംഭവം അറിഞ്ഞതോടെ കാട്ടാക്കടയിൽ നിന്ന് രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. എന്നാൽ വീട് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് വാഹനങ്ങൾ എത്താൻ വഴിയില്ലാത്തതിനാൽ തീ അണയ്ക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് സമീപത്തെ തോട്ടിൽ നിന്ന് നാട്ടുകാർ വെള്ളം കോരി ഒഴിച്ചാണ് തീ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചത്.
ശ്രീദേവി പഞ്ചായത്തിലെ ഹരിതകർമസേനാ അംഗമാണ്. ഇവരുടെ മകൾ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൂവച്ചൽ പഞ്ചായത്തിലെ ചാമവിള വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. തീപിടിത്തത്തിൽ വീടിനുള്ളിലെ വസ്തുക്കൾ സർവ്വതും കത്തി നശിച്ചതായി നാട്ടുകാർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
advertisement
Summary: The house was partially gutted after a fire broke out in Kattakada Poovachal. The fire broke out in Sridevi's house in Punnamkarikakkam V.S. Bhavan. The incident took place in the morning. Sridevi was standing outside the house after cooking when locals noticed smoke coming from inside. Later, the fire spread and the entire house was engulfed in flames.
