അതേസമയം രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. ഈ മാസം 27ന് രാഹുലിന്റെ ഹർജി പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണ്. ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു രാഹുൽ ഈശ്വറിന്റെ നടിക്കെതിരായ പരാമാർശം. ഇതിനു പിന്നാല നടി രാഹുലിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ ഹണി റോസിനെ കുറ്റപ്പെടുത്തിയ രാഹുൽ ഈശ്വർ നടിയുടെ വസ്ത്രധാരണത്തെ ചാനൽ ചർച്ചകളിൽ പരസ്യമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ അനുകൂലിച്ചു കൊണ്ടും പലരുിം രംഗത്തെത്തി. ഇതോടെ പൊതുബോധം തനിക്കെതിരാക്കാനാണ് രാഹുലിന്റെ ശ്രമമെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഹണി ആരോപിച്ചിരുന്നു. രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളടക്കമായിരുന്നു ഹണി റോസ് പരാതി നൽകിയത്. ഇത് കൂടാതെ തൃശൂർ സ്വദേശിയായ ഒരാളും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്.
advertisement