ഇവരെ കൂടാതെ മെൻസ് അസോസിയേഷൻ ഭാരവാഹികളും ബോബിയെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. കോടതിയിൽ നിന്നുള്ള ജാമ്യ ഉത്തരവ് ജയിലിൽ എത്തിയാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം, സാക്ഷീകളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് ജാമ്യം അനുവധിച്ചത്.
അതേസമയം ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.
advertisement
ബോഡി ഷെയിമിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റുള്ളവരെ കുറിച്ച് പരാമർശം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും കോടതി ഉത്തരവിൽ ചൂണ്ടാക്കാട്ടി. കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം. സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു.