മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിൽനിന്നാണ് കുമാരി താഴേക്ക് വീണത്. ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്ലാറ്റിലെ ജോലിക്കാരിയായിരുന്നു ഇവർ.
Also Read മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽനിന്നും വീട്ടുജോലിക്കാരി താഴേക്ക് ചാടി; ദുരൂഹതയെന്ന് പൊലീസ്
ഇംതിയാസിന്റെ ഫ്ലാറ്റിലെ അടുക്കളയിലായിരുന്നു വീട്ടു ജോലിക്കാരിയുടെ കിടപ്പ്. എന്നാൽ രാവിലെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുമാരിയെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയെന്ന് പൊലീസിനെ അറിയിച്ചതും വീട്ടുടമായിയിരുന്നു. ഇവരെ ആദ്യം ജനറൽ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു.
advertisement
ഇതിനിടെ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കുമാരിയെ വീട്ടുതടങ്കലിൽ വച്ചതിനാണ് കേസ്. ജോലിക്കാരിയുടെ ഭർത്താവ് മൊഴി നൽകിയതിനു പിന്നാലെയായിരുന്നു പൊലീസ് നടപടി.