നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽനിന്നും വീട്ടുജോലിക്കാരി താഴേക്ക് ചാടി; ദുരൂഹതയെന്ന് പൊലീസ്

  മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽനിന്നും വീട്ടുജോലിക്കാരി താഴേക്ക് ചാടി; ദുരൂഹതയെന്ന് പൊലീസ്

  . സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി വീട്ടുടമയെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

  News18

  News18

  • Share this:
   കൊച്ചി: മറൈൻ ഡ്രൈവിൽ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിച്ച് താഴെ വീണ സ്ത്രീയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സേലം സ്വദേശിനി കുമാരി(55) ആണ് ഇന്നു പുലർച്ചെ ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിൽനിന്നും താഴേക്ക് വീണനിലയിൽ കണ്ടെത്തിയത്. ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്ലാറ്റിലെ ജോലിക്കാരിയായിരുന്നു കുമാരി. ഫ്ലാറ്റിൽനിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

   അടുക്കളയിലായിരുന്നു ഇവരുടെ കിടപ്പ്. എന്നാൽ രാവിലെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ നടത്തിയ അന്വേഷണത്തിലാണ് കുമാരിയെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നുത്. ഇവരെ ആദ്യം ജനറൽ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലേക്കും മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

   Also Read മൂന്നരക്കോടിയുടെ നികുതി വെട്ടിപ്പ്; സ്റ്റീൽ കമ്പനി ഉടമയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് കണ്ടത് തൊഴിലുറപ്പ് തൊഴിലാളിയെ

   ഒരാഴ്ച മുൻപാണ് ഇവർ നാട്ടിൽ പോയി മടങ്ങിയെത്തിയതെന്നാണ് വീട്ടുടമ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി വീട്ടുടമയെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
   Published by:Aneesh Anirudhan
   First published:
   )}