കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45നാണ് അപകടം ഉണ്ടായത്. ഭര്‍ത്താവ് ബെന്നിയെ യാത്രയാക്കിയ ശേഷം ഗേറ്റ് അടയ്ക്കുമ്പോഴായിരുന്നു അപകടം. ഭാരമുള്ള ഇരുമ്പ് ഗേറ്റാണ് ജോസ്മേരിയുടം ദേഹത്തേക്ക് മറിഞ്ഞുവീണത്. ഗേറ്റിന്റെ ഭാരം താങ്ങാനാവാതെ തലയടിച്ചുവീണ ജോസ്‌മേരിയുടെ കൈകളിൽ ടോര്‍ച്ചും ചായക്കപ്പും ഉണ്ടായിരുന്നതിനാല്‍ ഗേറ്റ് പിടിച്ചുനിര്‍ത്താനും കഴിഞ്ഞില്ല.
Also read-പാലക്കാട് നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; എഡിഎം അപേക്ഷ നിരസിച്ചു
ഈ സമയം വീട്ടിൽ ഉറങ്ങികിടന്ന മക്കളും അപകടം അറിഞ്ഞില്ല. ഭാര്യയെ ബസ് കയറ്റിവിടാന്‍ വന്ന സമീപവാസിയായ ഷിബുവാണു മറിഞ്ഞുകിടന്ന ഗേറ്റിനടിയില്‍ വസ്ത്രത്തിന്റെ തുമ്പുകണ്ട് അപകടവിവരം സമീപവാസികളെ അറിയിച്ചത്. സമീപവാസികള്‍ ഓടിയെത്തി ഗേറ്റ് ഉയര്‍ത്തിമാറ്റി ജോസ്‌മേരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
advertisement
