TRENDING:

ഈ നിയമസഭയിൽ ചാണ്ടി ഉമ്മനൊപ്പം എത്ര അനന്തരാവകാശികൾ?

Last Updated:

ചാണ്ടി ഉമ്മൻ കൂടി എത്തുന്നതോടെ കേരള നിയമസഭയിൽ കുടുംബത്തിൽ നിന്നുള്ള രാഷ്ട്രീയ പിൻഗാമികളുടെ എണ്ണം 13 ആയി. ഇതിൽ മക്കളും ഭാര്യയും സഹോദരങ്ങളും കൊച്ചുമക്കളുമുണ്ട്. 2021ൽ രാഷ്ട്രീയ കുടുംബങ്ങളിൽ നിന്ന്  മത്സരിച്ചവരെല്ലാം ജയിച്ചിരുന്നെങ്കിൽ ഈ കണക്ക് രണ്ട് ഡസനിൽ എത്തുമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുടുംബവാഴ്ച പോയി ജനാധിപത്യവ്യവസ്ഥ നിലവിൽവന്നിട്ട് കാലമേറെയായി. ഇതിനോടകം കേരളത്തിൽ 15 നിയമസഭകളും നിലവിൽവന്നു. എങ്കിലും രാഷ്ട്രീയ കുടുംബവാഴ്ച നിയമസഭയിലും അതിശക്തമായി തുടരുകയാണ്. പുതുപ്പള്ളിയിൽ നിന്ന് ചാണ്ടി ഉമ്മൻ കൂടി എത്തുന്നതോടെ കേരള നിയമസഭയിൽ കുടുംബത്തിൽ നിന്നുള്ള രാഷ്ട്രീയ പിൻഗാമികളുടെ എണ്ണം 13 ആയി. ഇതിൽ മക്കളും ഭാര്യയും സഹോദരങ്ങളും കൊച്ചുമക്കളുമുണ്ട്. 2021ൽ രാഷ്ട്രീയ കുടുംബങ്ങളിൽ നിന്ന്  മത്സരിച്ചവരെല്ലാം ജയിച്ചിരുന്നെങ്കിൽ ഈ കണക്ക് രണ്ട് ഡസനിൽ എത്തുമായിരുന്നു.
ഫയൽ ചിത്രം
ഫയൽ ചിത്രം
advertisement

ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ നിന്ന് മാത്രമല്ല, ഏതാണ്ട് എല്ലാ കക്ഷികൾക്കും ഇക്കാര്യത്തിൽ പങ്കാളിത്തമുണ്ട്.  കുടുംബത്തിൽ നിന്ന്  പിൻഗാമികളായി എത്തിയവരിൽ കൂടുതൽ എൽഡിഎഫ് പക്ഷത്താണ്, 8 പേർ. യുഡിഎഫില്‍ 5 പേരുണ്ട്. സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐ എന്നീ കക്ഷികളിൽ നിന്ന് രണ്ടുപേർ വീതം പിൻഗാമികളായി സഭയിലുണ്ട്.  10 പേർ മക്കളാണ്. ഭാര്യ, സഹോദരൻ, കൊച്ചുമകൻ എന്നിവരുമുണ്ട്.  10 പേർ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാണ് സഭയിലെത്തിയത്. രണ്ടുപേർ ഉപതെരഞ്ഞെടുപ്പുകളിലൂടെയും

advertisement

നിലവിലെ നിയമസഭാംഗങ്ങളിൽ രാഷ്ട്രീയ പിൻഗാമികളായി എത്തിയവരെ കുറിച്ച് അറിയാം

1. ഡോ. എം കെ മുനീർ (IUML) – മുസ്ലിം ലീഗ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ മകൻ. 1983ൽ 56ാം വയസിൽ സിഎച്ച് വിടപറഞ്ഞശേഷം 1991ലായിരുന്നു കോഴിക്കോട് സൗത്തിൽ നിന്നുള്ള മുനീറിന്റെ  കന്നിമത്സരവും വിജയവും.

2. പി എസ് സുപാൽ (CPI)- രണ്ടുതവണ പുനലൂർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പി കെ ശ്രീനിവാസന്റെ മകൻ. 1996ൽ വോട്ടെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിക്കും മുമ്പായിരുന്നു ശ്രീനിവാസൻ അന്തരിച്ചത്. ഉപതെരഞ്ഞെടുപ്പിൽ സുപാൽ ജയിച്ചു.

advertisement

3. കെ ബി ഗണേഷ് കുമാർ (KC-B)-   കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മന്ത്രിയുമായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മകൻ. അച്ഛൻ സജീവ രാഷ്ട്രീയത്തിലുള്ളപ്പോൾ തന്നെ ഗണേഷ് 2001ല്‍ പത്തനാപുരത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തി.

4. കെ പി മോഹനൻ (LJD)- സോഷ്യലിസ്റ്റ് നേതാവും രണ്ടുതവണ മന്ത്രിയുമായിരുന്ന പി ആർ കുറുപ്പിന്റെ മകൻ. ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രി. ഇപ്പോൾ എൽഡിഎഫിനൊപ്പം. 2001ൽ പെരിങ്ങളത്ത് നിന്നാണ് ആദ്യമായി സഭയിലെത്തിയത്. നിലവില്‍ കൂത്തുപറമ്പിന്റെ ജനപ്രതിനിധി.

advertisement

5. പ്രൊഫ. എൻ ജയരാജ് (KC-M)- കേരള കോൺഗ്രസ് എം നേതാവും മുൻമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന അന്തരിച്ച കെ നാരായണക്കുറുപ്പിന്റെ മകൻ. 2006ൽ ആദ്യമായി വാഴൂരിൽ നിന്ന് നിയമസഭയിലെത്തി. നിലവിൽ കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ.

6. പി കെ ബഷീർ (IUML)- എംഎൽഎയും ചീഫ് വിപ്പുമായിരുന്ന മുസ്ലിം ലീഗ് നേതാവ് പി സീതിഹാജിയുടെ മകൻ. സഭാംഗമായിരിക്കെ 1992ലാണ് സീതിഹാജി അന്തരിച്ചത്. മകൻ പി കെ ബഷീർ 2011ൽ ഏറനാട്ട് നിന്ന് ആദ്യമായി നിയമസഭയിലെത്തി.

advertisement

7. അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് -ജേക്കബ്) മുൻമന്ത്രി ടി എം ജേക്കബിന്റെ മകൻ. 2011ൽ ജേക്കബ് അന്തരിച്ചതിന് പിന്നാലെയാണ് അനൂപ് ജേക്കബ് ഉപതെരഞ്ഞെടുപ്പിൽ പിറവത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

8. വി  ആർ സുനിൽകുമാർ (CPI) – സിപിഐ നേതാവും മുൻമന്ത്രിയുമായിരുന്ന വി കെ രാജന്റെ മകൻ. 2016ല്‍ കൊടുങ്ങല്ലൂരിൽ നിന്ന് നിയമസഭയിലെത്തി.

9. കെ ഡി പ്രസേനൻ (CPM)- ദീർഘനാൾ ആലത്തൂർ എംഎൽഎ ആയിരുന്ന ആർ കൃഷ്ണന്റെ കൊച്ചുമകൻ. 2016 മുതൽ ആലത്തൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിൽ.

10. ഡോ. സുജിത് വിജയൻപിള്ള (LDF)- 2016ൽ ചവറയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇടത് സ്വതന്ത്രൻ എൻ വിജയൻപിള്ള കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്തരിച്ചതോടെയാണ് മകൻ മത്സരരംഗത്തെത്തിയത്. ഷിബു ബേബിജോണിനെയാണ് പരാജയപ്പെടുത്തിയത്.

11. തോമസ് കെ തോമസ് (NCP)- മുൻമന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടിയുടെ സഹോദരൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് സഭയിലെത്തി.

12. ഉമാ തോമസ് ( INC)- പി ടി തോമസിന്റെ മരണത്തിന് പിന്നാലെ തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിലാണ് ഭാര്യ ഉമാ തോമസ് വിജയിച്ചത്. സഭയിലെ കോൺഗ്രസിന്റെ ഏക വനിത.

13. ചാണ്ടി ഉമ്മൻ (INC)– 53 വർഷക്കാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയും മന്ത്രിയും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മകൻ. ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക്.

കഴിഞ്ഞ നിയമസഭയിൽ 10 പേരായിരുന്നു കുടുംബത്തിൽ നിന്നു തന്നെയുള്ള രാഷ്ട്രീയ പിൻഗാമികളായി സഭയിലുണ്ടായിരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലുമായി മത്സരിച്ച് തോറ്റവരിൽ പതിമൂന്നോളം പേരും മുൻ ജനപ്രതിനിധികളുടെ ഉറ്റവരായിരുന്നു.

1. മുൻ മന്ത്രി കെ എം മാണിയുടെ മകൻ ജോസ് കെ മാണി (പാലാ – KC-M)

2. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൻ കെ മുരളീധരൻ (നേമം- INC)

3. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാൽ (തൃശൂർ- INC)

4. മുൻ കേന്ദ്രമന്ത്രി എം പി വീരേന്ദ്രകുമാറിന്റെ മകൻ ശ്രേയാംസ് കുമാർ (കൽപറ്റ- RJD)

5. മുൻ മന്ത്രിയായിരുന്ന ടി കെ ദിവാകരന്റെ മകൻ ബാബു ദിവാകരൻ (ഇരവിപുരം- RSP)

6. മുൻമന്ത്രിയും സ്പീക്കറുമായിരുന്ന ജി കാർത്തികേയന്റെ മകൻ കെ എസ് ശബരീനാഥൻ  (അരുവിക്കര- INC)

7. മുൻ എംഎൽഎ എം സി ചെറിയാന്റെ മകൻ റിങ്കു ചെറിയാൻ (റാന്നി- INC)

8. മുൻ മന്ത്രി കെ അച്യുതന്റെ മകൻ സുമേഷ് അച്യുതൻ (ചിറ്റൂർ- INC)

9. മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്ദുൾ ഗഫൂർ (കളമശ്ശേരി-IUML)

10. ശ്രീകൃഷ്ണപുരം എംഎൽഎയായിരുന്ന ഇ പത്മനാഭന്റെ മകനും മുൻ മലമ്പുഴ എംഎൽഎയായിരുന്ന എം പി കുഞ്ഞിരാമന്റെ പേരക്കുട്ടിയുമായ  സി പി പ്രമോദ് (പാലക്കാട് – CPM)

11. മുൻമന്ത്രി ബേബി ജോണിന്റെ മകൻ ഷിബു ബേബിജോൺ (ചവറ- RSP)

12. മുൻ മന്ത്രിയും കേരള കോൺഗ്രസ് സ്ഥാപകനുമായ കെ എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് (ഇടുക്കി-കേരള കോൺഗ്രസ് ജോസഫ്)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

13. മുൻ എംഎൽഎ കെ കെ തോമസിന്റെ മകൻ സിറിയക് തോമസ് (പീരുമേട്- INC)

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഈ നിയമസഭയിൽ ചാണ്ടി ഉമ്മനൊപ്പം എത്ര അനന്തരാവകാശികൾ?
Open in App
Home
Video
Impact Shorts
Web Stories