വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനമുണ്ടാകും. പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും . ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2020' എന്നു നല്‍കി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
TRENDING:കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം; വൈക്കത്തു നിന്ന് ജൂൺ മൂന്നിന് കാണാതായ യുവാവിന്റേത് [NEWS]ഇനി പഴഞ്ചൻ പോസ്റ്റുകൾ പ്രചരിപ്പിക്കൽ അത്ര എളുപ്പമല്ല; തടയിടാൻ വഴിയുമായി ഫെയ്സ്ബുക്ക് [PHOTOS]പരിശോധനാ ഫലം വരുന്നതിന് മുമ്പ് പുറത്തിറങ്ങിയ രണ്ട് പേർക്ക് COVID 19; കായംകുളത്ത് ജാഗ്രത [NEWS]
advertisement
നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും. പ്രൈമറി തലം മുതലുളള 11,769 സ്കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ 'സമ്പൂർണ്ണ' ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ ഇപ്രാവശ്യം സംവിധാനം ഏർപ്പെടുത്തി.
കാലതാമസമില്ലാതെ തന്നെ വിദ്യാർഥികൾക്ക് ഫലം അറിയാമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.