പരിശോധനാ ഫലം വരുന്നതിന് മുമ്പ് പുറത്തിറങ്ങിയ രണ്ട് പേർക്ക് COVID 19; കായംകുളത്ത് ജാഗ്രത

Last Updated:

ഭര്‍ത്താവും ഭാര്യയും മകനും അടങ്ങുന്ന കുടുംബം 20 ദിവസം മുന്‍പാണ് മുംബൈയില്‍ നിന്നും എത്തിയത്.

ആലപ്പുഴ: പരിശോധാനാഫലം വരുന്നതിന് മുമ്പ് ക്വാറന്റൈനിൽ നിന്നും പുറത്തിറങ്ങിയ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കായംകുളത്ത് ജാഗ്രത കർശനമാക്കി. ചെന്നിത്തല സ്വദേശികളായ അച്ഛനും മകനുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
ഇവർ എത്തിയ കായംകളുത്തെ കടകളും മെഡിക്കൽ സ്റ്റോറും സ്കാനിംഗ്‌ സെന്ററും അടച്ചു. ഭര്‍ത്താവും ഭാര്യയും മകനും അടങ്ങുന്ന കുടുംബം 20 ദിവസം മുന്‍പാണ് മുംബൈയില്‍ നിന്നും എത്തിയത്. തുടര്‍ന്ന് ഇവര്‍ ചെന്നിത്തലയില്‍ ക്വറന്റീനില്‍കഴിയുകയായിരുന്നു.
TRENDING:കോവിഡ് രോഗിയുടെ മൃതദേഹം എത്തിച്ചത് ജെസിബിയിൽ; ആന്ധ്രയിൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ [NEWS]ഇനി പഴഞ്ചൻ പോസ്റ്റുകൾ പ്രചരിപ്പിക്കൽ അത്ര എളുപ്പമല്ല; തടയിടാൻ വഴിയുമായി ഫെയ്സ്ബുക്ക് [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]
രണ്ടു ദിവസം മുന്‍പ ഗൃഹനാഥന്  ശാരീരിക അസ്വസ്തയുണ്ടായതിനെ തുടര്‍ന്ന്  ആംബുലന്‍സില്‍ കായംകുളത്തെത്തിച്ച് ഡോക്ടറെ കണ്ടു. കഴിഞ്ഞ ദിവസം ഇവര്‍ ഓട്ടോയില്‍ വീണ്ടും ഡോക്ടറെ കാണാനെത്തി. ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് നഗരത്തിലെ ഒരു സ്‌കാനിങ് സെന്ററിലും പോയി.
advertisement
പിന്നീട്  മാര്‍ക്കറ്റിലെത്തി ഇറച്ചിയും സമീപത്തെ  പലചരക്കു കടയില്‍ നിന്ന് സാധനങ്ങളും  വാങ്ങിയാണ് മടങ്ങിയത്. ഇന്നലെ  പരിശോധനാഫലം വന്നപ്പോഴാണ് അച്ഛനും  മകനും കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പരിശോധന ഫലം ആദ്യം നെഗറ്റീവ് ആയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
പരിശോധനാ ഫലം വരുന്നതിന് മുമ്പ് പുറത്തിറങ്ങിയ രണ്ട് പേർക്ക് COVID 19; കായംകുളത്ത് ജാഗ്രത
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement