TRENDING:Glass Door Turns Fatal ഇടിച്ചാൽ പൊട്ടുന്ന ചില്ലുവാതിൽ ആളേക്കൊല്ലുന്നതെങ്ങിനെ? [NEWS]ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
advertisement
ബാങ്കിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസായതിനാലാണ് തുറക്കാൻ ശ്രമിച്ചപ്പോൾ തന്നെ പൊട്ടിത്തകർന്നതെന്ന് പരാതിയുള്ള പശ്ചാത്തലത്തിലാണ് കമ്മീഷൻ നടപടികളിലേക്ക് പ്രവേശിച്ചത്. ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ശാഖയിൽ തിങ്കളാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്.
ബാങ്കിന്‍റെ ചില്ലു വാതിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കാലടി ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീനയാണ്(46) മരിച്ചത്. ഉച്ചയോടുകൂടി ബാങ്കിലെത്തിയ യുവതി പുറത്തേക്കിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
പുറത്തേക്ക് ഇറങ്ങവേ യുവതിയുടെ തല ചില്ലു വാതിലിൽ ഇടിക്കുകയും വയറിലും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
