Glass Door Turns Fatal | ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Last Updated:

ഉച്ചയോടുകൂടി പണമിടപാട് നടത്താനായി ബാങ്കിലേക്ക് എത്തിയ യുവതി തിരിച്ചു ബാങ്കിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ ആണ് അപകടമുണ്ടായത്.

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലു വാതിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കാലടി ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീനയാണ്(46) മരിച്ചത്. സർക്കാർ ആശുപത്രിക്ക് സമീപമുള്ള ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ്‌ സംഭവം.
ഉച്ചയോടുകൂടി പണമിടപാട് നടത്താനായി ബാങ്കിലേക്ക് എത്തിയ യുവതി തിരിച്ചു ബാങ്കിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ ആണ് അപകടമുണ്ടായത്.
പുറത്തേക്ക് ഇറങ്ങവേ  യുവതിയുടെ തല ചില്ലു വാതിലിൽ ഇടിക്കുകയും വയറിലും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പാവൂർ പോലീസിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പൊലീസെത്തി ബാങ്ക് പൂട്ടിച്ചു.
TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
യുവതി ബാങ്കിലേക്ക് പ്രവേശിച്ചപ്പോൾ ചില്ലു  വാതിൽ തുറന്നു കിടക്കുകയായിരുന്നു. തിരിച്ചിറങ്ങിയപ്പോൾ വാതിൽ  അടഞ്ഞു കിടന്നത് ശ്രദ്ധിക്കാത്തത് ആകാം അപകട കാരണമെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Glass Door Turns Fatal | ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement