ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഒരു വയസുകാരി പെൺകുട്ടിക്കാണ് ടി ടി ഇമാരുടെ കർശന നടപടിയിൽ ജീവൻ നഷ്ടമായത്. കണ്ണൂർ ഇരിക്കൂർ കെ സി ഹൗസിൽ ഷമീർ - സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് മരിച്ചത്. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ലഭിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ടി ടി ഇമാർ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഒരു വയസുകാരിയുടെ ദാരുണാന്ത്യം.
advertisement
വിട്ടുനിന്നത് ചന്ദ്രിക യോഗത്തിൽ പങ്കെടുക്കാൻ; പാർട്ടിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി
കുട്ടി തളർന്നതിനെ തുടർന്ന് കുറ്റിപ്പുറത്തിനടുത്ത് എത്തിയപ്പോൾ യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.
'കുഞ്ഞാലിക്കുട്ടി മാത്രമല്ലല്ലോ, സി.പി.എം എം.പിമാര്‍ എല്ലാവരും ഉണ്ടായിരുന്നോ?'
കഴിഞ്ഞദിവസം കുട്ടിക്ക് പനി ബാധിച്ചിരുന്നു. ശ്രീചിത്രയിൽ വിളിച്ചപ്പോൾ കൊണ്ടുചെല്ലാൻ പറയുകയായിരുന്നു. രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും ജനറൽ ടിക്കറ്റ് ആയിരുന്നു ലഭിച്ചത്. ബോഗിയിൽ തിരക്കായതിനാൽ സ്പീപ്പർ കോച്ചിൽ കയറുകയായിരുന്നു. എന്നാൽ, ടി ടി ഇമാർ കാരണങ്ങൾ ഒന്നും കേൾക്കാതെ ഇവരെ ഇറക്കിവിടുകയായിരുന്നു. തുടർന്ന് സുമയ്യ കുട്ടിയെയും കൊണ്ട് ലേഡീസ് കംപാർട്മെന്‍റിലും ഷമീർ ജനറൽ കംപാർട്മെന്‍റിലും കയറുകയായിരുന്നു. കുട്ടിയുടെ അവസ്ഥ കണ്ട യാത്രക്കാർ ആണ് ചങ്ങല വലിച്ച് വണ്ടിനിർത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.