'കുഞ്ഞാലിക്കുട്ടി മാത്രമല്ലല്ലോ, സി.പി.എം എം.പിമാര്‍ എല്ലാവരും ഉണ്ടായിരുന്നോ?'
Last Updated:
കൊച്ചി: മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ എത്താതിരുന്നതിനെക്കുറിച്ച് അദ്ദേഹം മറുപടി നല്‍കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത് ലീഗിലെ ആഭ്യന്തര കാര്യമാണ്. കുഞ്ഞാലിക്കുട്ടി മാത്രമല്ല അന്നു സഭയില്‍ എത്താതിരുന്നത്. സി.പി.എം എം.പിമാര്‍ എല്ലാവരും ഉണ്ടായിരുന്നോ? കേരളത്തില്‍നിന്നുള്ള സി.പി.എം എം.പിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലല്ലോയെന്നും വേണുഗോപാല്‍ ചോദിച്ചു.
യോജിക്കാവുന്ന കക്ഷികളുടെയെല്ലാം പിന്തുണയോടെ മുത്തലാഖ് ബില്ലിനെ എതിര്‍ക്കും. ബില്‍ ഇതേ രീതിയില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.
Also Read കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി
advertisement
ലോക്‌സഭയിലെ വോട്ടെടുപ്പു ബഹിഷ്‌കരിക്കാനായിരുന്നു പൊതുധാരണ. വോട്ടെടുപ്പില്‍ പങ്കെടുത്തതു കൊണ്ടു കാര്യമില്ലെന്നതിനാലായിരുന്നു ബഹിഷ്‌കരണം. രാജ്യസഭയില്‍ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 29, 2018 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഞ്ഞാലിക്കുട്ടി മാത്രമല്ലല്ലോ, സി.പി.എം എം.പിമാര്‍ എല്ലാവരും ഉണ്ടായിരുന്നോ?'










