വിട്ടുനിന്നത് ചന്ദ്രിക യോഗത്തിൽ പങ്കെടുക്കാൻ; പാർട്ടിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി
Last Updated:
ദുബായ്: മുത്തലാഖ് വിഷയത്തിൽ പാർട്ടി വിശദീകരണം തേടിയതിന് പിന്നാലെ മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുത്തലാഖ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത് കല്യാണത്തിന് പോകാനായിരുന്നില്ലെന്നും, ചന്ദ്രിക ദിനപത്രത്തിന്‍റെ ഭരണസമിതി യോഗത്തിൽ പങ്കെടുക്കാനാണെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ഇക്കാര്യം പാർട്ടി അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. വിദേശത്തുനിന്നുള്ള പ്രതിനിധികൾ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന യോഗമായിരുന്നു ചന്ദ്രികയിലേതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.
മുത്തലാഖ് ബില്ലിനെ എന്നും എതിര്‍ത്തയാളാണ് താനെന്ന് കുഞ്ഞാലിക്കുട്ടി വിശദമാക്കി. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കിൽ സഭയിൽ എത്തുമായിരുന്നു. മുത്തലാഖ് വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ഇ.ടി മുഹമ്മദ് ബഷീറുമായി നേരത്തെ ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ പെട്ടെന്ന് വോട്ടെടുപ്പ് വരുമെന്ന് പ്രതീക്ഷിച്ചില്ല. കേന്ദ്ര, കേരള ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകൽ പ്രശ്നമുണ്ടാക്കുന്നു. ടൈം മാനേജ്മെന്‍റില്‍ പ്രശ്നങ്ങള്‍ വരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വന്തം തെറ്റ് മറച്ചുവെക്കാനാണ് ജലീൽ രാജി ആവശ്യപ്പെടുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ ആരോപണം ജലീലിന് കിട്ടിയ പിടിവള്ളിയാണ്. സിപിഎമ്മിന്‍റെ നാല് എം.പിമാർ മുത്തലാഖ് ചർച്ച ചെയ്തപ്പോൾ പാർലമെന്‍റിൽ ഇല്ലായിരുന്നു. കേരളത്തിൽനിന്നുള്ള ഒരു സിപിഎം എം.പിയും ചർച്ചയിൽ പങ്കെടുത്തില്ല. ഇതൊക്കെ മറച്ചുവെച്ചാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
മുത്തലാഖ് വിവാദത്തിൽ പികെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലിം ലീഗ് വിശദീകരണം തേടിയിരുന്നു. ലോക്സഭയിലെ മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്നത്തിന്റെ കാരണം വ്യകതമാക്കണമെന്നാണ് കുഞ്ഞാലിക്കുട്ടിയോട് പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടത്. പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പാർട്ടിക്കുള്ളിലും പ്രതിഷേധം ശക്തമാകുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിനെതിരേ ലീഗിൽ നടക്കുന്ന നീക്കങ്ങൾ ഇതോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.
മുത്തലാഖ് പോലെ അതീവ നിർണായകമായ ബില്ലിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന സാഹചര്യം വിശദീകരിക്കാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയോട് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഇന്നലെ പുറത്തിറക്കിയ വിശദീകരണം തൃപ്തികരമല്ലെന്ന പൊതുവികാരത്തെ തുടർന്നാണ് പാണക്കാട് തങ്ങൾ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. പാർടിയിലെ ഉന്നത നേതാക്കളും താഴെ തട്ടിലെ അംഗങ്ങളും ഒരുപോലെ പ്രശ്നത്തിൽ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി. ലീഗിന്റെ പല സംസ്ഥാന ഭാരവാഹികളും ഇക്കാര്യത്തിൽ ഉള്ള ആശങ്ക പാർട്ടി നേതൃത്വത്തെ അറിയിച്ചു. പാണക്കാട് തങ്ങൾ എടുത്ത തീരുമാനത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാൻ ആളെല്ലന്നായിരുന്നു ഇ.ടി.മുഹമ്മദ് ബഷീറിന്റെ വിശദീകരണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2018 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിട്ടുനിന്നത് ചന്ദ്രിക യോഗത്തിൽ പങ്കെടുക്കാൻ; പാർട്ടിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി