ഗോപാലകൃഷ്ണൻ പറയുന്നതുപോലെ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി മെറ്റ നൽകിയില്ല. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കായി പൊലീസ് മെറ്റയ്ക്കും ഗൂഗിളിനും കത്തയച്ചു. ഹാക്കിങ് നടന്നോയെന്ന ചോദ്യം ഉന്നയിച്ചാണ് കത്തയച്ചിരിക്കുന്നത്.
ഒക്ടോബര്‍ 30നാണ് വ്യവസായ വകുപ്പ് ഡയറക്ടറായ കെ ഗോപാലകൃഷ്ണന്‍ അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചത്. ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദമായതോടെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണന്‍ പരാതി നല്‍കി. തെളിവായി മുസ്ലിം ഗ്രൂപ്പും ഉണ്ടാക്കിയതിന്‍റെ സ്ക്രീന്‍ഷോട്ടും അദ്ദേഹം തന്നെ പുറത്തുവിട്ടു.
advertisement
വാട്സാപ്പില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് വരുന്നത് വരെ നടപടി വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് ഗോപാലകൃഷ്ണന്റെ ഫോണ്‍ തന്നെയെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.