TRENDING:

'മൂന്നു വട്ടം തുടർച്ചയായി സിപിഎം അധികാരത്തില്‍ വന്നാൽ അത് നാശത്തിലേക്ക് '; കവി സച്ചിദാനന്ദൻ

Last Updated:

തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോൾ പാർട്ടിക്ക് ധാർഷ്ട്യമേറുമെന്നും അദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ∙ മൂന്നാം വട്ടവും കേരളത്തിൽ സിപിഎം അധികാരത്തില്‍ വന്നാൽ പാർട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോൾ പാർട്ടിക്ക് ധാർഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് നയിക്കും. മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും. ബംഗാളില്‍ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സച്ചിദാനന്ദൻ പറഞ്ഞു.
കെ സച്ചിദാനന്ദൻ
കെ സച്ചിദാനന്ദൻ
advertisement

Also read- ‘ആർക്കാണ് ആണത്തം, വാ തുറക്കാത്ത മുഖ്യമന്ത്രിക്കോ വെല്ലുവിളിച്ച കുഴൽനാടനോ?’; കെ സുധാകരൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാർട്ടിയെ നാശത്തിൽനിന്നു തടയാനായി മൂന്നാം തവണയും അധികാരത്തിൽ വരാതിരിക്കാൻ സഖാക്കൾ പ്രാർഥിക്കണമെന്ന് സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. കേരളാ പൊലീസിനെയും വിമർശിച്ച് സച്ചിദാനന്ദൻ പ്രതികരിച്ചു.’കേരളത്തില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളെയും യുഎപിഎ ചുമത്തലുകളെയും ഞാന്‍ അംഗീകരിക്കുന്നില്ല”. ഗ്രോവാസുവിന്റെ അറസ്റ്റ് അടക്കമുള്ള കേരള പൊലീസിന്റെ നടപടികളും അപലനീയമാണെന്നായിരുന്നു പ്രതികരണം. പൊലീസിലെ ആർഎസ്എസ് വിഭാഗക്കാരാണ് ഇതിനു പിന്നിലെന്നാണ് പാർട്ടിയുടെ വാദം. അത് എന്തുതന്നെയായാലും അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൂന്നു വട്ടം തുടർച്ചയായി സിപിഎം അധികാരത്തില്‍ വന്നാൽ അത് നാശത്തിലേക്ക് '; കവി സച്ചിദാനന്ദൻ
Open in App
Home
Video
Impact Shorts
Web Stories