കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുക. നാലാമത്തേത് ദീർഘദൂര സർവീസുകൾക്ക് വേണ്ടിയുള്ള സ്ഥാപനമാകും. ഇതിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നൽകും. ജീവനക്കാരെ പുനർവിന്യസിക്കും.
സ്വതന്ത്ര സ്ഥാപനം കോർപറേഷൻ ആയിരിക്കണോ കമ്പനിയായിരിക്കണോ എന്നതുൾപ്പെടെ പഠിച്ച് റിപ്പോർട്ട് നൽകാൻ ആസൂത്രണ ബോർഡ് അംഗം വി നമശിവായത്തെ സർക്കാർ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.
advertisement
കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എങ്ങനെയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമിതി പഠിക്കും. സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, മാനേജ്‌മെന്റ് രീതി തുടങ്ങിയവയും പഠന വിധേയമാക്കും. കര്‍ണാടകയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകമായാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. രണ്ടു രീതിയില്‍ നടത്തുന്ന കെഎസ്ആര്‍ടിസി ലാഭകരമായാണ് പോകുന്നത്. ഇതെങ്ങനെയാണെന്നാകും സമിതി പഠിക്കുക. കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ വരുത്തേണ്ട മാറ്റങ്ങളും സമിതി നിര്‍ദേശിച്ചേക്കും.
Also Read- മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവം; നാല് KSRTC ജീവനക്കാരെ സസ്പെൻഡ് ചെയ്തു
കർണാടക ആർടിസി മോഡൽ നടപ്പിലാക്കും മുമ്പ് അത് തൊഴിലാളികളെ കൂടി ബോദ്ധ്യപ്പെടുത്താൻ ഉന്നതലതല സംഘടത്തിൽ സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തും.
കർണാടകത്തിൽ പൊതുഗതാഗത രംഗത്ത് നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങൾ, ഡ്യൂട്ടി രീതികൾ തുടങ്ങിയവ പഠിക്കുന്നതിന് മാനേജ്മെന്റ് രൂപീകരിച്ച ഉന്നതതല സംഘത്തിൽ അംഗീകൃത തൊഴിലാളി സംഘടനകളിലെ രണ്ട് പ്രതിനിധികളെ വീതമാണ് ഉൾപ്പെടുത്തുക. ഇതു സംബന്ധിച്ച കത്ത് മാനേജ്മെന്റ് തൊഴിലാളി സംഘടനകൾക്ക് കൈമാറിയിട്ടുണ്ട്.
നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം കൊണ്ടാണ് ശമ്പള വിതരണം ഉള്‍പ്പെടെ നടത്താനാകുന്നത്. ശമ്പള വിതരണം വൈകുന്നതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ അടിയന്തരമായി ഫണ്ട് നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടു മാസത്തെ ശമ്പളം നല്‍കാനായത്.
