TRENDING:

'മിനിറ്റുകൾക്കുള്ളിൽ നാവ് കുഴഞ്ഞു; ശരീരം തളർന്നു'; ഭക്ഷണം കഴിച്ച ശേഷം മരിച്ചവർക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്

Last Updated:

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി

advertisement
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ ഷാജിയും അമ്മായിയമ്മ റഷീദാ ബീവിയും മരിച്ച സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത് കണ്ണൻ. കണവ തോരനും മീൻ മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ചു മടങ്ങിയതിന് പിന്നാലെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ഷാജിയും അമ്മായിയമ്മ റഷീദാ ബീവിയും
ഷാജിയും അമ്മായിയമ്മ റഷീദാ ബീവിയും
advertisement

കൊല്ലത്ത് നിന്നുള്ള കുടുംബത്തോടൊപ്പം വിഴിഞ്ഞത്തെ 'അസ്മാക്' ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഒരു മണിയോടെ ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ റഷീദാ ബീവിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും നാവ് കുഴഞ്ഞ് ശരീരം തളരുകയും ചെയ്തു. തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് ചായ വാങ്ങി നൽകിയെങ്കിലും നിമിഷങ്ങൾക്കകം ഷാജി കടുത്ത രീതിയിൽ ശർദ്ദിക്കാൻ തുടങ്ങുകയായിരുന്നു. ഉടൻ തന്നെ റഷീദാ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാജിയുടെ ഭാര്യ സജീന സമാനമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല എന്നത് മാത്രമാണ് ആശ്വാസം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്മാക് ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയും ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മരണകാരണം ഭക്ഷണത്തോടുള്ള കടുത്ത അലർജിയാണോ (Anaphylaxis) അതോ ഭക്ഷ്യവിഷബാധയാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലാബ് പരിശോധനാ ഫലവും വന്നാലേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മിനിറ്റുകൾക്കുള്ളിൽ നാവ് കുഴഞ്ഞു; ശരീരം തളർന്നു'; ഭക്ഷണം കഴിച്ച ശേഷം മരിച്ചവർക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്
Open in App
Home
Video
Impact Shorts
Web Stories