സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ച് ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്. ഇതോടെ ദേശീയപതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ മുന്നോട്ടു വെച്ച ഹർ ഘർ തിരംഗ' (Har Ghar Tiranga) പദ്ധതി വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ആവശ്യപ്പെട്ടു. ഇതിലൂടെ ത്രിവർണ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 75 വർഷം മുൻപുള്ള ജൂലൈ 22 നാണ് ദേശീയ പതാകക്ക് അംഗീകാരം ലഭിച്ചത് എന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
advertisement
''കൊളോണിയൽ ഭരണത്തിനെതിരെ പോരാടി സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും ധീരതയും പ്രയത്നവും ഈ അവസരത്തിൽ ഓർമിക്കുന്നു. അവരുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിനും അവർ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ നടത്തി വരുന്നത്," പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Also Read- Independence Day | ഇരുപതുകോടി വീടുകളിൽ ദേശീയ പതാക; ബിജെപിയുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ
''ഈ വർഷം ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചുകൊണ്ട് നമുക്ക് ഹർ ഘർ തിരംഗ പദ്ധതിയെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിൽ നിങ്ങളുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്തുക. ഇങ്ങനെ ചെയ്യുന്നത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും'' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ത്രിവർണ പതാക ദേശീയ പതാകയായി അംഗീകരിക്കുന്നതിലേക്കു നയിച്ച ഔദ്യോഗിക നീക്കങ്ങളെക്കുറിച്ചും മോദി ഓർമിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉയർത്തിയ ആദ്യത്തെ ത്രിവർണ പതാകയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.
എല്ലാ വർഷത്തേയും പോലെ ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ തുടർച്ചയായ എട്ടാം വർഷമാണ് ഇത്.
