സ്ത്രീധനത്തിനെതിരെ ഗവർണർ പരാമർശം നടത്തി. സ്ത്രീധന പീഡനങ്ങൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യം. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്നും ഗവർണർ പറഞ്ഞു.
ഗവര്‍ണര്‍ വിവിധ സേനാ വിഭാഗങ്ങളുടെയും, എന്‍.സി.സി യുടെയും അഭിവാദ്യം സ്വീകരിച്ചു. വ്യോമസേനയുടെ ആഭിമുഖ്യത്തിൽ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ചടങ്ങില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലാണ് മുഖ്യതിഥിയായി പങ്കെടുത്തത്. കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.
advertisement
ജില്ലകളില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിച്ചു. കൊല്ലത്ത് ജെ. ചിഞ്ചുറാണിയും പത്തനംതിട്ടയില്‍ അഡ്വ. ആന്റണിരാജുവും ആലപ്പുഴയില്‍ പി. പ്രസാദും കോട്ടയത്ത് വി. എന്‍. വാസവനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും എറണാകുളത്ത് പി. രാജീവും തൃശൂരില്‍ കെ. രാധാകൃഷ്ണനും പാലക്കാട് കെ. കൃഷ്ണന്‍കുട്ടിയും മലപ്പുറത്ത് കെ. രാജനും കോഴിക്കോട് അഡ്വ. പി. എ. മുഹമ്മദ് റിയാസും വയനാട് അബ്ദുറഹിമാനും കണ്ണൂരില്‍ എം. വി. ഗോവിന്ദന്‍ മാസ്റ്ററും കാസര്‍കോട് അഹമ്മദ് ദേവര്‍കോവിലും അഭിവാദ്യം സ്വീകരിച്ചു.