TRENDING:

നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് പദ്ധതി; 'ഇനി ഞാനൊഴുകട്ടെ'

Last Updated:

ഡിസംബര്‍ 14ന് രാവിലെ 9ന് പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ പൂവച്ചല്‍-മൈലോട്ടുമൂഴി നീര്‍ച്ചാല്‍ ശുചീകരണത്തോടെ ജില്ലാതല ശുചീകരണത്തിന് തുടക്കമാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജലസ്രോതസുകളെ ജനകീയമായി സംരക്ഷിക്കുന്നതിനുള്ള കര്‍മപദ്ധതി 'ഇനി ഞാനൊഴുകട്ടെ' തിരുവനന്തപുരം  ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും നടപ്പാക്കും. പുഴയിലേക്ക് ഒഴുകിയെത്തുന്ന നീര്‍ച്ചാലുകളെ ജനപങ്കാളിത്തത്തോടെ വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
advertisement

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധുവിന്‍റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ ഈ ദിശയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുത്തന്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഡിസംബര്‍ 14 മുതല്‍ 22 വരെയുള്ള ഏതെങ്കിലും ഒരു ദിവസം എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നീര്‍ച്ചാല്‍ ശുചീകരണം വിപുലമായ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കണം.

തദ്ദേശസ്വയംഭരണ വകുപ്പ്, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, അയ്യൻകാളി തൊഴിലുറപ്പ്, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി,  ശുചിത്വമിഷന്‍, രാഷ്ട്രീയ യുവജന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് എന്നിവ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്.

advertisement

വലുപ്പത്തിൽ കുഞ്ഞൻ: ക്യാൻസറിനെ പ്രതിരോധിക്കും; തലച്ചോറിനെ ഉദ്ദീപിപ്പിക്കും

ഡിസംബര്‍ 14ന് രാവിലെ 9ന് പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ പൂവച്ചല്‍-മൈലോട്ടുമൂഴി നീര്‍ച്ചാല്‍ ശുചീകരണത്തോടെ ജില്ലാതല ശുചീകരണത്തിന് തുടക്കമാകും. ശുചീകരണ പ്രവര്‍ത്തനത്തിന്‍റെ സാങ്കേതിക ചുമതലകള്‍ ജലസേചന, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്രമീകരിക്കും.

വിപുലമായ സംഘാടക പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ സംഘാടകസമിതി ഡിസംബര്‍ 11ന് മുമ്പ് ചേര്‍ന്ന് കാര്യപരിപാടിക്ക് അന്തിമരൂപം നൽകും. തദ്ദേശസ്ഥാപന തലത്തില്‍ ഉദ്യോഗസ്ഥർ ജനകീയ കര്‍മ്മ സമിതികള്‍ ഉണ്ടാക്കി ചുമതലകള്‍ നിര്‍ണയിച്ച് നല്‍കണം. 59 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 78 നീര്‍ച്ചാലുകളുടെ ഏകദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കർമ പദ്ധതിക്ക് രൂപം നല്‍കി.

advertisement

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പിന്‍റെ ഭാഗമായി 42 തദ്ദേശസ്ഥാപനങ്ങളിലായി 76 ബഹുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മ്മ പരിപാടി തയ്യാറാക്കി. ഇതോടെ ജില്ലയില്‍ ജലസ്രോതസുകളുടെ വീണ്ടെടുക്കലിന്‍റെ ഭാഗമായി 154 നീര്‍ച്ചാല്‍/ഉപനീര്‍ച്ചാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഈ കാലഘട്ടത്തില്‍ നടക്കുക.

എല്ലാ പ്രാദേശിക ശുചീകരണ കേന്ദ്രങ്ങളിലും ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകന്‍മാര്‍, കലാസാഹിത്യ പ്രതിഭകള്‍, സിനിമ - നാടകരംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രതിജ്ഞാവാചകം ചൊല്ലി ഫ്ലാഗ് ഓഫ് ചെയ്തായിരിക്കും ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് പദ്ധതി; 'ഇനി ഞാനൊഴുകട്ടെ'