വലുപ്പത്തിൽ കുഞ്ഞൻ: ക്യാൻസറിനെ പ്രതിരോധിക്കും; തലച്ചോറിനെ ഉദ്ദീപിപ്പിക്കും
Last Updated:
കണ്ടാൽ ഒരു കുഞ്ഞൻ പാവയ്ക്ക. ക്യാൻസറിനെ പ്രതിരോധിക്കും. തലച്ചോറിനെ ഉദ്ദീപിപ്പിക്കും. കൗതുകമായി കയ്പില്ലാത്ത ഗന്‍റോല പാവയ്ക്ക കാർഷിക പ്രദർശനത്തിൽ. വാർത്തയും ചിത്രങ്ങളും - ശരണ്യ സ്നേഹജൻ
advertisement
കാടുകളിൽ കാണപ്പെടുന്ന കയ്പ്പില്ലാത്ത പാവയ്ക്ക നാട്ടിലെ കൃഷിയിടത്തിലേക്ക് കൊണ്ടുവന്നത് ആലപ്പുഴ കളർകോട് സ്വദേശി സുരേഷ് കുമാർ ആണ്. ആദിവാസി ഗോത്ര വർഗക്കാർ ഉപയോഗിക്കുന്ന ഗന്‍റോലിനെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. കാൻസർ പ്രതിരോധിക്കാൻ കഴിവുണ്ടെന്നതാണ് പ്രധാന കണ്ടെത്തൽ. തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനാൽ ബ്രയിൻ ബൂസ്റ്റർ എന്നും അറിയപ്പെടുന്നു. ഹോർമോൺ സന്തുലിതമാക്കാനുള്ള ശേഷിയും പ്രകൃതിദത്ത വേദനസംഹാരിയുമാണ് ഈ കാട്ടു പാവൽ.
advertisement
ശരീരത്തിന്‍റെ പ്രവർത്തനങ്ങളെ സന്തുലിതമാക്കുന്ന നിരവധി ഘടകങ്ങൾ പ്രകൃതി ഗന്‍റോലയിൽ കോർത്തിണക്കിയിട്ടുണ്ട്. അസംസ്‌കൃത മാംസ്യം, നാരുകൾ, കൊഴുപ്പ്, എന്നിവയ്ക്കൊപ്പം ജീവകം എ, ബി - 1, ബി - 2, ബി - 6, എച്ച്, കെ എന്നിവയുടെ കലവറ കൂടിയാണ്. ഇൻസുലിൻ ഗ്രന്ധികളെ ഉത്തേജിപ്പിച്ച് ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ഗന്‍റോലയുടെ ശേഷി രക്തത്തിലെ ഷുഗറിന്‍റെ അളവ് ക്രമീകരിക്കുന്നു. പ്രമേഹരോഗികൾക്ക് ഗന്‍റോല രക്ഷകൻ തന്നെയാണ്.
advertisement