സംസ്ഥാനത്ത് തുടർഭരണം ഇല്ലാതാക്കാൻ തന്റെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്നും ഇന്നസെന്റ് ഫെയ്സുബുക്ക് പോസ്റ്റിൽ കുറിച്ചു. തന്റെ പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് പറഞ്ഞു കൊണ്ടാണ് ഇന്നസെന്റ് കോൺഗ്രസിനെതിരെ രംഗത്തെത്തിയത്.
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകണമെന്നും ഇന്നസെന്റ് പറയുന്നു.
advertisement
ഇന്നസെന്റിന്റെ പോസ്റ്റിന്റെ പൂർണ രൂപം:
Also Read-കൂടുതൽ സ്ത്രീധനം വേണം; വിവാഹ വേദിയിൽ എത്താൻ വിസമ്മതിച്ച് വരൻ; ചെക്കനെ വേണ്ടെന്ന് പെൺവീട്ടുകാർ
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.
എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.
കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ ചില പരസ്യങ്ങൾ തെറ്റായിപ്പോയെന്ന് തോന്നുവെന്നും ഇന്നസെന്റ് പറഞ്ഞതായാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.
2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലാണ് ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2019ൽ വീണ്ടും ജനവിധി തേടിയെങ്കിലും ബെന്നി ബെഹനാനോട് പരാജയപ്പെട്ടു.