കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ ആര്‍എസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍ നൗഷാദും രാജിവെച്ചിരുന്നു. ചവറ സ്വദേശിയും ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഇറക്കാനുള്ള നീക്കമാണ് ആര്‍എസ്പിയില്‍ കടുത്ത ഭിന്നതയ്ക്ക് ഇടയാക്കിയത്.
ഇരവിപുരത്ത് കാര്‍ത്തിക് പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഷിബു ബേബി ജോണ്‍ പക്ഷം നിലയുറപ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ആര്‍എസ്പിയില്‍ നിന്ന് രാജിവെയ്ക്കുമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് വിഷ്ണു മോഹനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയത്.
advertisement
കഴിഞ്ഞ രണ്ട് തവണയും പരാജയപ്പെട്ട ഇരവിപുരം മണ്ഡലത്തെ തിരിച്ചു പിടിക്കണമെന്നാണ് ആര്‍എസ്പിയുടെ ലക്ഷ്യം. എന്നാല്‍ പാര്‍ട്ടിക്ക് അകത്തെ പോര് വിനയാകുമെന്ന ആശങ്ക ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ക്കടക്കം ഉണ്ട്.
Summary: The Revolutionary Socialist Party (RSP) is facing a major internal explosion as State Committee member Saji D. Anand resigned from the party, levelling serious allegations against General Secretary Shibu Baby John. The conflict centers on the Eravipuram constituency. Saji D. Anand alleges that Shibu Baby John unilaterally decided on a candidate, ignoring the majority support for Karthik Premachandran (son of MP N.K. Premachandran) across various party committees.
