നേരത്തേയും കേന്ദ്ര ഏജൻസികള്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് വൻ വിജയമായെന്നും സംസ്ഥാന സമിതി വിലയിരുത്തി. ജില്ലകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷമാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സിപിഎം വിലയിരുത്തിയത്. നവകേരള സദസില്‍ ലഭിച്ച പരാതികള്‍ സമയബന്ധിതമായി പരിഹാരം കാണാനും നിര്‍ദേശിച്ചു.
കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ഡൽഹി സമരവുമായി മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു. സി പി ഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കണമെന്നും സി പി എം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി.
advertisement
Also Read- മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം: നാലു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്ബനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.