തുടർന്ന് പതാക തിരിച്ചിറക്കുകയും പതാകയിലുണ്ടായിരുന്ന പൂക്കൾ മാറ്റിയ ശേഷവുമായിരുന്നു വീണ്ടും ഉയർത്തിയത്. എന്നാൽ പതാക ഉയർത്തിയത് മന്ത്രിയായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥനാണ് ഇത്തവണ പതാക ഉയർത്തിയത്.
അതേസമയം പത്തനംതിട്ടയില്‍ ഉണ്ടായ വീഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.
മുസ്ലീം ലീഗ് കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടി; നാലു പേർക്കെതിരെ കേസ്
advertisement
വയനാട്: വയനാട് കണിയാമ്പറ്റയിൽ മുസ്ലിം ലീഗിന്‍റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം മില്ലുമുക്ക് ബ്രാഞ്ച് കമ്മിറ്റിയാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചു. പിന്നീട് കൊടിമരത്തിലുണ്ടായിരുന്ന ചന്ദ്രക്കല മുറിച്ചുമാറ്റുകയും ചെയ്തതായി കണ്ടെത്തി.
