നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണ് വിതരണം ചെയ്തത്. പത്മനാഭ ശർമ്മ, പ്രവീൺ എന്നിവർക്കാണ് അതു ലഭിച്ചത്. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുലേറ്റ് ജനറലാണ് ഫോൺ നൽകിയത. സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നും കൊണ്ടുവന്ന ഫോൺ കോൺസുൽ ജനറിലിന് ഇഷ്ടമായില്ല. ഇതേത്തുടർന്ന് സന്തോഷ് ഈപ്പൻ തിരുവനന്തപുരത്ത് നിന്നും വില കൂടിയ മറ്റൊരു ഫോൺ വാങ്ങി നൽകിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പ്രവീണിന്റെ കൈവശമുണ്ടായിരുന്ന ഫോൺ ലൈഫ് മിഷൻ കോഴ അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസ് പിടിച്ചെടുത്തിരുന്നു. ശിവശങ്കറിന് കോഴയിടപാട് അറിയാമായിരുന്നുവെന്ന് വ്യക്തമായതിനെത്തുടർന്നാണ് വിജിലൻസ് അഞ്ചാം പ്രതിയാക്കിയിട്ടുണ്ട്.
advertisement
ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ നിർമാണകരാർ കിട്ടാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിനു നൽകിയ 7 ഐ ഫോണുകളിൽ ആറെണ്ണത്തിന്റെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു.